ഷാറൂഖ് ഖാെൻറ പാക് ആരാധകന് ജയിൽമോചനം
text_fieldsപെഷാവർ: ഇഷ്ടതാരങ്ങളായ ഷാറൂഖ് ഖാനെയും കാജോളിനെയും കാണാൻ അതിർത്തി കടന്ന് ഇന്ത ്യയിലെത്തിയ പാക് സ്വദേശിക്ക് മോചനം. 22 മാസത്തെ തടവുശിക്ഷക്കുശേഷമാണ് അബ്ദുല്ല എ ന്ന 22കാരനെ വിട്ടയച്ചത്.
സ്വാത് താഴ്വരയിലെ ഖൈബർ പഖ്തൂൻഖ്വയിലെ മിൻഗോരയാണ് അബ്ദുല്ലയുടെ സ്വദേശം. വാഗാ അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ആേഘാഷങ്ങൾ കാണാനെത്തിയ അബ്ദുല്ലയെ 2017 മേയ് 25നാണ് ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തത്.
ആഘോഷങ്ങൾക്കുശേഷം സീറോലൈൻ കടന്ന് അതിർത്തിരക്ഷാ സേനക്കടുത്തെത്തി ഷാറൂഖ് ഖാനെയും കാജോളിനെയും കാണണമെന്ന് അറിയിച്ചു. തുടർന്നാണ് അറസ്റ്റിലാകുന്നത്.
ന്യൂഡൽഹിയിലെ പാക് ഹൈകമീഷൻ നൽകിയ പ്രത്യേക യാത്രാരേഖയുമായാണ് അബ്ദുല്ല അത്താരി-വാഗാ അതിർത്തി കടന്നത്. വീട്ടിലെത്തുേമ്പാൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വൻ സംഘം തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഷാറൂഖിനെയും കാജോളിനെയും കാണാനാണ് അതിർത്തി കടന്നതെന്ന് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലായ സമയത്തും ഇഷ്ടതാരങ്ങളെ കാണാൻ ആഗ്രഹമറിയിച്ച് ഇന്ത്യൻ അധികൃതർക്ക് കത്തെഴുതിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ആഗ്രഹം പൂർത്തീകരിക്കാതെയാണ് അബ്ദുല്ലയുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
