ശബാന അസ്മി സുഖം പ്രാപിച്ചുവരുന്നു -ജാവേദ് അക്തർ
text_fieldsമുംബൈ: കാറപകടത്തിൽ സാരമായി പരിക്കേറ്റ പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിയുടെ നിലയിൽ പുരോഗതിയുണ്ടെന്നും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ഭർത്താവും ഗാനരചയിതാവുമായ ജാ വേദ് അക്തർ.
ഭയപ്പെടേണ്ടതില്ല, റിപ്പോർട്ടുകളെല്ലാം പോസിറ്റീവാണെന്നും ജാവേദ് അക്തർ ഒരു ഒാൺലൈൻ മാധ ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
ശബാന ആസ്മി നിരീക്ഷണത്തിൽ തന്നെ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ, കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുക്കുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ലോറി ഡ്രൈവർ രാേജഷ് പാണ്ഡുരംഗ ഹിൻഡെയുടെ മൊഴിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ ശബാന സഞ്ചരിച്ച ടാറ്റ സഫാരി കാർ അപകടത്തിൽപെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജാവേദ് അക്തറിെൻറ 75ാം പിറന്നാൾ ദിനത്തിെൻറ പിറ്റേ ദിവസമാണ് അപകടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
