Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: യു.എസ്​ ഹാസ്യതാരം ബിൽ കോസ്​ബിക്ക്​ തടവു​ശിക്ഷ

text_fields
bookmark_border
Bill-Cosby
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ഹാ​സ്യ​താ​രം ബി​ൽ​കോ​സ്​​ബി​ക്ക്​ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ മൂ​ന്നു​മു​ത​ൽ 10 വ​ർ​ഷം ​വ​രെ ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ചു. ലൈം​ഗി​കാ​തി​ക്ര​മം ശീ​ല​മാ​ക്കി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ 81കാ​ര​നാ​യ കോ​സ്​​ബി​യു​ടെ പേ​രു​ ചേ​ർ​ക്കാ​നും പെ​ൻ​സി​ൽ​വാ​നി​യ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

2004ലെ ​സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ ആ​ൻ​ഡ്രി​യ കോ​ൺ​സ്​​റ്റ​ൻ​റ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ചെ​ല​വി​ന​ത്തി​ൽ കോ​സ്​​ബി​ക്ക്​ പി​ഴ​യും വി​ധി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ​ഇ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. വി​ധി​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ ന​ട​ൻ ത​യാ​റാ​യി​ല്ല.

Show Full Article
TAGS:Bill Cosby sex scandal US Comedy actor movies news malayalam news 
News Summary - sexual scandal; US Comedy actor bill cosby get jail -Movies news
Next Story