Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധകനെ തല്ലി തെലുങ്ക്​ നടൻ എൻ. ബാലകൃഷ്​ണ വീണ്ടും വിവാദത്തിൽ 

text_fields
bookmark_border
actor N Balakrishna
cancel

അനന്തപുർ: ദക്ഷണിണേന്ത്യൻ താരവും തെല​ുങ്കു ദേശം പാർട്ടി നേതാവുമായ നന്ദമുരി ബാകൃഷ്​ണ ആരാധകനെ തല്ലി വീണ്ടും വിവാദത്തിൽ. അനന്തപുർ ജില്ലയിൽ പ്രചരണത്തിനെത്തിയ താരത്തെ കാണാൻ തിരക്കുകൂട്ടിയ ആരാധകരിൽ ഒരാളെ ബാലകൃഷ്​ണ മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡയയിൽ വൈറലാവുകയാണ്​. തിരക്കിനിടെ താരത്തെ ഉന്തിയ ആരാധകനെ ബാലകൃഷ്​ണ കൈനീട്ടിയടിക്കുകയായിരുന്നു.  57 കാരനായ ബാലകൃഷ്​ണ ഇതിനു മുമ്പ്​ പലതവണ ആരാധകരെ തല്ലി വിവാദത്തിലായിട്ടുണ്ട്​. 

കഴിഞ്ഞ ആഗസ്​റ്റിൽ  ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ നടന്ന പൊതുചടങ്ങിനിടെ ആരാധകനെ മർദിച്ചതും വിവാദമായിരുന്നു. ഇൗ സംഭവത്തി​​െൻറ ദൃശ്യങ്ങ​ളും ​​സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരിലൊരാള്‍ അബദ്ധത്തില്‍ ബാലകൃഷ്ണയുടെ ദേഹത്തേക്ക് വീണതോടെ താരം അയാളെ മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു. ‘ജയ്​ സിൻഹ’ എന്ന സിനിമയുടെ സെറ്റിൽ ഷൂ ലേസ്​ കെട്ടുന്നതിനിടെ സഹായിയെയും ബാലകൃഷ്​ണ മർദിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ താരരാജാവുമായ എന്‍.ടി രാമറാവു (എന്‍.ടി.ആര്‍) വി​​െൻറ മകനായ ബാലകൃഷ്ണ ആരാധകര്‍ക്കിടയില്‍ 'ബാലയ്യ' എന്നാണ് അറിയപ്പെടുന്നത്. 
2002ൽ നിര്‍മ്മാതാവുമായുണ്ടായ തര്‍ക്കത്തിനിടെ ബാലകൃഷ്ണ അയാളെ വെടിവച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Serial Offender And Actor Balakrishna Filmed Slapping Another Fan– film news
Next Story