സീരിയൽ നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു

20:26 PM
13/02/2018
HArinarayanan-thambi

തിരുവനന്തപുരം: സീരിയൽ -സിനിമ നടൻ വട്ടിയൂർക്കാവ് വലിയവീട് ലെയിൻ ഗൗരിനന്ദനത്തിൽ ഹരികുമാരൻ തമ്പി (56) നിര്യാതനായി. കരൾ രോഗത്തെതുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച വൈകീട്ട് അഞ്ചരയോടെ മെഡിക്കൽ കോളജ്  ആശുപത്രിയിലാണ്​ മരണം. 
നാടകരംഗത്തിൽനിന്നാണ് ഹരികുമാരൻ തമ്പി സിനിമയിലും സീരിയൽ രംഗത്തും എത്തിയത്.  ഇന്ദുമുഖി ചന്ദ്രമതി, സ്ത്രീധനം, ബാലഗണപതി, സ്ത്രീധനം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. തേജാഭായി, ദലമർമ്മരങ്ങൾ, കണിച്ചുകുളങ്ങരയിൽ സി.ബി.ഐ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സംസ്കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ: സുഷമ. എം.എ വിദ്യാർഥിനിയായ മകൾ ഗൗരി തമ്പി ഏക മകളാണ്.

COMMENTS