മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം
text_fieldsകൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ. ശേഷാദ്രിനാഥനാണ് 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലും ജാമ്യം നൽകിയത്. ജൂലൈ 19ന് അറസ്റ്റിലായ പ്രതിയെ അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.
അന്വേഷണം പൂർത്തിയാക്കാൻ മതിയായ സമയം ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 58 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ഇനിയും ഇൗ കേസിൽ ജയിലിൽ പാർപ്പിക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചെങ്കിലും യുവ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലായതിനാൽ സുനിക്ക് ജയിൽ മോചിതനാവാൻ കഴിയില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
