പൾസർ സുനിക്ക് സുരക്ഷാ ഭീഷണിെയന്ന് ആളൂർ
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ പ്രതി പൾസർ സുനിയുടെ കേസ് ഏറ്റെടുക്കാൻ തുടക്കംമുതൽ സമ്മർദമുണ്ടായിരുന്നെന്ന് അഡ്വ. ബി.എ. ആളൂർ. സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ അങ്കമാലി കോടതിയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സുനി അറസ്റ്റിലായ സന്ദര്‍ഭത്തില്‍തന്നെ അയാളുടെ സൃഹൃത്തുക്കളായ പല പ്രമുഖരും വക്കാലത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ് ഏറ്റെടുക്കാതിരുന്നത്. സുനിക്ക് നീതി ലഭിക്കാതെവരുകയും പല വമ്പന്മാരും പുറത്ത് മാന്യന്മാരായി നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വക്കാലത്ത് ഏറ്റെടുത്തത്.
ഏത് അഭിഭാഷകനെയും വക്കാലത്ത് ഏൽപ്പിക്കാൻ പ്രതിക്ക് അവകാശമുണ്ട്. ജയിലിന് പുറത്തിറങ്ങിയാൽ തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം വേണ്ടെന്നും സുനി പറഞ്ഞതായും ആളൂർ അറിയിച്ചു. എന്നാൽ, ആരാണ് കേസ് ഏൽപ്പിച്ചതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
