Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രേക്ഷകരുടെ ബാഹുല്യം;...

പ്രേക്ഷകരുടെ ബാഹുല്യം; സൗദിയിൽ തിയേറ്ററുകൾ കുറവ്​

text_fields
bookmark_border
vox_theater
cancel

റിയാദ്​: സൗദിയിൽ സിനിമയെത്താൻ സഹിച്ച കാത്തിരിപ്പ്​​ ടിക്കറ്റ്​ കിട്ടാൻ നേരിടുന്ന പ്രയാസത്തോളം കഠിനമായിരുന്നില്ലെന്ന്​ ചലച്ചിത്രപ്രേമികൾ. ദിവസങ്ങളോളം ടിക്കറ്റിന്​ വേണ്ടി ശ്രമിച്ച്​ പരാജയപ്പെട്ട പ്രേക്ഷക​​​െൻറ ​പ്രതികരണമാണിത്​​. മൂന്നര പതിറ്റാണ്ടിന്​ ശേഷം രാജ്യത്ത്​ സിനിമയെത്തിയപ്പോൾ തിരതല്ലിയ ആവേശം ടിക്കറ്റിനുവേണ്ടിയുള്ള ആദ്യശ്രമത്തിൽ തന്നെ നിരാശയിൽ കൊഴിയുന്നു. ടിക്കറ്റിന്​ വേണ്ടി പിടിയും വലിയുമാണ്​. സിനിമക്ക്​ പ്രവേശനാനുമതി ലഭിച്ച ഇൗ വർഷം റിയാദിലാണ്​ ആദ്യ തിയേറ്ററുകൾ തുറന്നത്​.

കിങ്​ അബ്​ദുല്ല ഇ​ക്കണോമിക്​ സിറ്റിയിലെ എ.എം.സിയും റിയാദ്​ പാർക്ക്​ മാളിലെ വോക്​സും. രണ്ടിടത്തും നിരവധി സ്​ക്രീനുകളും അവയിലെല്ലാം സിനിമകളുമുണ്ടെങ്കിലും ടിക്കറ്റുകൾ ദിവസങ്ങൾക്ക്​ മു​േമ്പ ബുക്ക്​ ചെയ്യപ്പെടുകയാണ്​. ദിവസങ്ങൾൾക്ക്​ ശേഷം കാണാൻ പോകുന്ന സിനിമയുടെ ടിക്കറ്റിന്​ ഇന്നേ ​ശ്രമം തുടങ്ങേണ്ട സ്ഥിതി​. അതും പലതവണ ശ്രമിക്കണം. ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ്​ തനിക്കും സുഹൃത്തുക്കൾക്കും ടിക്കറ്റ്​ തരപ്പെടുത്താൻ കഴിഞ്ഞതെന്ന്​ ലത്തീഫ അൽദോസരി എന്ന സർവകലാശാല വിദ്യാർഥി പ്രാദേശിക മാധ്യമത്തോട്​ പറഞ്ഞു. തനിക്കും കുടുംബത്തിനും വേണ്ടി ടിക്കറ്റ്​ ബുക്കു ചെയ്യാൻ നടത്തേണ്ടിവന്ന കഠിനശ്രമത്തെ കുറിച്ച്​ മോന ഖാലിദ്​ എന്ന ഗവൺമ​​െൻറ്​ ഡോക്​ടറും മാധ്യമങ്ങളോട്​ പ്രതികരിച്ചു. ഇരു തിയേറ്ററുകളിലും ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്​. എ.എം.സിയിൽ പരമാവധി ഒരാൾക്ക്​ ആറ്​ ടിക്കറ്റേ ബുക്ക്​ ചെയ്യാനാകൂ. വോക്​സിൽ 10ഉം. രാജ്യത്ത്​ കൂടുതൽ തിയേറ്ററുകളുണ്ടാവണമെന്നാണ്​ ​​പ്രേക്ഷകരുടെ ഇൗ തിരക്ക്​ ആവശ്യപ്പെടുന്നത്​.

amc_theater

ഉടൻ വരും കൂടുതൽ തിയേറ്ററുകൾ
എ.എം.സിയും വോക്​സും ഇൗ വർഷം തന്നെ റിയാദിലും മറ്റ്​ നഗരങ്ങളിലും കൂടുതൽ തിയേറ്ററുകൾ ആരംഭിക്കും. മൂന്നാമത്തെ​ ലൈസൻസ്​ അൽറാഷിദ്​ യുനൈറ്റഡ്​ ഗ്രൂപ്പി​​​െൻറ എംപയർ സിനിമക്കാണ് ലഭിച്ചത്​​. മൂന്നുവർഷത്തിനുള്ളിൽ 30 തിയേറ്ററുകളാണ്​ ഇവരുടെ പദ്ധതി. കഴിഞ്ഞ മാസം ലക്​സ്​ എൻറർ​ടെയ്​മ​​െൻറ്​ കമ്പനിക്ക്​ നാലാമത്​ ലൈസൻസ് ലഭിച്ചു​. അഞ്ചുവർഷത്തിനുള്ളിൽ 300 തിയേറ്ററുകളെന്നതാണ്​ അവരുടെ ലക്ഷ്യം. എ.എം.സിയും വോക്​സും സ്വന്തംപദ്ധതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി അഞ്ചുവർഷത്തിനുള്ളിൽ 40 തിയേറ്ററുകളെന്ന തീരുമാനത്തിലാണ്​ എ.എം.സി. ഏറ്റവും കൂടുതൽ തിയേറ്ററുകൾ തുറക്കാനുള്ള പദ്ധതി വോക്​സിനാണ്​. അഞ്ചുവർഷത്തിനുള്ളിൽ 600 തിയേറ്ററുകൾ രാജ്യവ്യാപകമായി തുറക്കും. ഇതിൽ 80 തിയേറ്ററുകൾ 12 മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. ജിദ്ദയിലെ ആദ്യ തിയേറ്റർ അടുത്ത മാസങ്ങളിൽ തന്നെ തുറക്കുമെന്നും വോക്​സ്​ സൗദി കമ്പനി മാജിദ്​ അൽഫുതൈം സിനിമാസ്​ സി.ഇ.ഒ കാമറൂൺ മിത്​ചൽ അറിയിച്ചു. മിഡിലീസ്​റ്റിലെ വോക്​സി​​​െൻറ മൊത്തം വരുമാനത്തി​ലെ പകുതിയും സൗദിയിൽ നിന്നും ലഭ്യമാക്കും വിധമാണ്​ അവർ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്​.

ഹിന്ദി സിനിമ ‘ഗോൾഡ്​’ ഉടൻ റിയാദിൽ
റിയാദിലെ വോക്​സിൽ ഹിന്ദി സിനിമ ‘ഗോൾഡ്​’ ഉടൻ പ്രദർശനത്തിനെത്തും. 1948 ഒളിമ്പിക്​സിൽ ഇന്ത്യൻ ഹോക്കി ടീം നടത്തിയ സ്വർണ മെഡൽ നേട്ടത്തി​​​െൻറ കഥയാണ്​ ഇൗ സിനിമ പറയുന്നത്​. വലിയ ബോക്​സോഫീസ്​ വിജയം സൗദിയിലും നേടുമെന്നാണ്​ വോക്​സ്​ അധികൃതർ പ്രതീക്ഷിക്കുന്നത്​. ‘അവഞ്ചേഴ്​സ്​’, ‘ബ്ലാക്ക്​ പാന്തർ’, ‘റാ​േമ്പജ്​’, ‘എ ക്വയറ്റ്​ പ്ലേസ്​’, ‘മാമാ മിഅ! ഹിയർ വി ഗോ എഗൈൻ’, തമിഴ്​ സിനിമ ‘കാലാ’ എന്നിവയാണ്​ ഏപ്രിൽ 18ന്​ റിയാദിൽ തിയേറ്ററുകൾ ആരംഭിച്ച ശേഷം ഇതുവരെ പ്രദർശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newscinema theatersaudi cinemaSaudi Theater
News Summary - Saudi film fan-Movie News
Next Story