പ്രിയ വാര്യർക്കെതിരെ ഫത്‍വ ഇറക്കിയെന്ന പ്രചരണവുമായി സംഘപരിവാര്‍ 

20:20 PM
14/02/2018
priya-warrier

ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി'യെന്ന പാട്ടിലെ അഭിനയത്തിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്‍ലിം പുരോഹിതര്‍ ഫത്‍വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍. ദേശീയ മാധ്യമമായ ടൈംസ് നൗവിന്‍റേതെന്ന് തോന്നിക്കുന്ന ലോഗോ ഉപയോഗിച്ച് ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജ പ്രചരണം നടത്തുന്നത്. 

'പ്രിയ വാര്യരുടെ വൈറല്‍ വിഡിയോ കണ്ട ശേഷം നമസ്കരിക്കുമ്പോള്‍ മുസ്‍ലിം സഹോദരന്മാരുടെ മനസില്‍ അല്ലാഹുവല്ല മറിച്ച് പ്രിയയുടെ മുഖമാണ് തെളിയുന്നത്. ഇത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു. അതിനാല്‍ പ്രിയക്കെതിരെ ഫത്‍വ പുറപ്പെടുവിക്കുന്നു'വെന്ന് മൗലാന അതിഫ് ഖ്വാദ്രി പറഞ്ഞതായാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഫത്‍വ വാര്‍ത്ത സത്യമാണെന്ന് കരുതി വൻ പ്രചരണമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്നത്.

‘മാണിക്യ മലരായ പൂവി’ എന്ന പാട്ട്​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാൻ എന്നയാളാണ്​ ​െഹെദരാബാദിലെ ഫലക്​നുമ പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയത്​. ഇതിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Loading...
COMMENTS