കാസ്​റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് സജിത മഠത്തിൽ

22:01 PM
23/04/2019
sajitha-madathil

കൊച്ചി: സിനിമ ഓഫറിനൊപ്പമുണ്ടായ കാസ്​റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് നടിയും നാടക പ്രവർത്തകയുമായ സജിത മഠത്തിൽ രംഗത്ത്. തമിഴിലെ ഒരു സഹസംവിധായകനിൽ നിന്നുണ്ടായ ദുരനുഭവമാണ് ഫോൺ നമ്പറുൾ​െപ്പടെയുള്ള വിവരങ്ങൾ ചേർത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് തമിഴ് ​േ​പ്രാജക്ടിൽ അഭിനയിക്കാനുള്ള താൽപര്യം അന്വേഷിച്ച് വിളിച്ചിരുന്നതായി അവർ വ്യക്തമാക്കി.

ഫോൺ വെക്കുന്നതിനുമുമ്പ് അഡ്ജസ്​റ്റ്​മ​െൻറുകൾക്കും കോംപ്രമൈസിനും തയാറല്ലേ എന്ന ചോദ്യമാണ് ഇയാൾ ഉന്നയിച്ചതെന്ന് സജിത കുറിച്ചു. വിളിച്ചയാളുടെ നമ്പർ സഹിതമാ‍ണ് ഫേസ്ബുക്ക് പോസ്​റ്റിട്ടത്. 

കാസ്​റ്റിങ് കൗച്ചിനെ വ്യത്യസ്തമായ രീതിയിൽ നേരിട്ട സജിതയെ അഭിനന്ദിച്ച് നിരവധി പേർ കമൻറിട്ടിട്ടുണ്ട്. നിരവധി േപരുടെ വിളിയെത്തുടർന്ന് ഇയാൾ മാപ്പു പറഞ്ഞ് സന്ദേശം അയച്ചതായി സജിത മഠത്തിൽ വ്യക്തമാക്കി. 

Loading...
COMMENTS