Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെയർനെസ് ക്രീമിന്‍റെ പരസ്യത്തിൽ നിന്ന് പിൻമാറിയതിന് പിന്നിൽ; സായിക്ക് പറയാനുള്ളത്

text_fields
bookmark_border
sai-Pallavi
cancel

മലയാളികളുടെ 'മലർ' സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്. പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയം തുടങ്ങിയ സായ് ഒരു ചിത്രത്തിലും മേക്കപ്പ് ഇട്ടിരുന്നില്ല. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരുന്നു. ഇതിന്‍റെ കാരണം താരം തന്നെ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് പ്രിയതാരം മനസ് തുറന്നത്.

മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളുമാണ് എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ. പൂജക്ക് എന്നെക്കാൾ നിറം കുറവാണ്. കണ്ണാടിക്ക് മുന്നിൽ ഒരുമിച്ച് നിൽക്കുമ്പോൾ അവൾ എന്‍റെ മുഖത്തേക്കും സ്വന്തം മുഖത്തേക്കും മാറി മാറി നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നിറം കൂടുമെന്ന് ഒരിക്കൽ അവളോട് ചുമ്മാ പറഞ്ഞു. ഇഷ്ടമില്ലാതിരുന്നിട്ടും അവള്‍ അത് ചെയ്തു. കാരണം അവൾക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാൻ ചെയ്തതിനെ ഓർത്ത് പിന്നീട് വിഷമിച്ചിട്ടുണ്ട്. എന്നെക്കാൾ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ ഞാൻ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്ന് ചിന്തിച്ചു.

എനിക്ക് ചുറ്റുമുള്ളവർ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്. ഇത് ഇന്ത്യൻ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്തുകൊണ്ടാണ് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകൾക്ക് ഇരുണ്ട നിറമാണ്, അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകൾ -സായി പറഞ്ഞു.

പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി മുമ്പ് നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി സ്വീകരിച്ചില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sai Pallavi about Fairness cream ads-Movie News
Next Story