Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രഭാസ് ചിത്രം...

പ്രഭാസ് ചിത്രം ‘സാഹോ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
Saho
cancel

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന തൃ ഭാഷാ ചിത്രം സാഹോ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് തിയറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ് ങുന്ന ചിത്രത്തിന്‍റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും.

ശ്രദ്ധാ കപൂര്‍ ആണ് ചിത്രത്തി ൽ നായിക. 'റണ്‍ രാജാ റണ്‍' എ സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹ ിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

വമ്പന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത് അബൂദബിയിലാണ്. ചിത്രത്തിലെ ഏതാനും രംഗങ്ങളും ലൊക്കേഷന്‍ ദൃശ്യങ്ങളും പ്രഭാസിന്‍റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരുന്നു. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമര്‍പ്പണം തെളിയിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prabhasmalayalam newsmovie newssaho
News Summary - Saho Release date-Movie News
Next Story