സൊകുറോവിന്റെ ആഗ്രഹം; ‘പൊലീസ് സ്റ്റേഷനിൽ കയറണം ലോക്കപ്പിലും’
text_fieldsതിരുവനന്തപുരം: മേളയിലെത്തുന്ന വിദേശ സംവിധായകർക്ക് പലതാണ് ആഗ്രഹം. ചിലർക്ക് കഥകളി കാണണമെന്നാണെങ്കിൽ ചിലർക്ക് പോകേണ്ടത് പ്രധാന ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമാണ്. എന്നാൽ, തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊകുറോവിെൻറ ആഗ്രഹം കേട്ട ചലച്ചിത്ര അക്കാദമി അധികൃതർ ഞെട്ടി- ‘കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷൻ കാണണം’.
ഇതോടെ സൊകുറോവിനെയും കൂട്ടി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. സൊകുറോവിന് സംശയങ്ങൾ ഏറെയായിരുന്നു. കേരള പൊലീസിെൻറ ആയുധങ്ങൾ എന്തെല്ലാം, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതി, ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്ന വിധം എന്നിവ സംബന്ധിച്ച ഓരോ ചോദ്യത്തിനും ഫോർട്ട് എ.സി ദിനില്‍ വിശദമായി മറുപടി നൽകി.
മറുപടിയിൽ തൃപ്തനായ അദ്ദേഹം റഷ്യയിലെ പൊലീസ് സംവിധാനത്തെക്കാൾ മികവുറ്റതാണ് കേരള പൊലീസിേൻറതെന്ന് അറിയിച്ചു. തൊട്ടുപിറകേ മറ്റൊരാഗ്രഹമെത്തി. ലോക്കപ്പിലൊന്ന് കിടക്കണം. ഒടുവിൽ ഒഴിഞ്ഞുകിടന്ന ലോക്കപ്പിലും കയറിയിട്ടാണ് സൊകുറോവ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
