രാംചരണിന് പിറന്നാൾ സമ്മാനമായി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിെൻറ ടീസർ
text_fieldsബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇന്ത്യൻ ബോക്സോഫിസിനെ കിടിലംകൊള്ളിച്ച എസ്.എസ്. രാജമൗലി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രൗദ്രം രണം രുധിരം( ആര്‍ആര്‍ആര്‍). രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവർ നായകന്മാരാവുന്ന ചിത്രത്തിെൻറ ടീസർ പുറത്തുവിട്ടു. രാംചരണിെൻറ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറിൽ അദ്ദേഹത്തിെൻറ കഥാപാത്രത്തിെൻറ ഇൻട്രൊയാണ്. 300 കോടി ബജറ്റിലെത്തുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നിവരുടെ കഥയാണ് പറയുന്നത്.
ബോളിവുഡ് സൂപ്പർതാരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ബട്ട് എന്നിവരും തമിഴ് നടന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്. ബാഹുബലിയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലും പ്രവർത്തിക്കുന്നത്. കഥ വി. വിജയേന്ദ്ര പ്രസാദും സംഗീതം കീരവാണിയും നിർവഹിക്കുന്നു.
