ഋഷി കപൂറിെൻറ പാകിസ്താനിലെ വീട് മ്യൂസിയമാക്കും
text_fieldsഇസ്ലാമാബാദ്: ബോളിവുഡ് താരം ഋഷി കപൂറിെൻറ മാതാപിതാക്കൾ ജനിച്ചുവളർന്ന പാകിസ്താനിലെ വീട് മ്യൂസിയമാക്കി മാറ്റും. താരം ആവശ്യപ്പെട്ടതനുസരിച്ചാണ് മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
‘‘ഋഷി കപൂർ വിളിച്ച് കുടുംബവീട് മ്യൂസിയേമാ പൊതുസ്ഥാപനേമാ ആക്കണമെന്ന് നിർദേശിച്ചിരുന്നു. ആ ആവശ്യം അംഗീകരിക്കുകയാണ്’’ -വിദേശകാര്യ മന്ത്രി പറഞ്ഞു. പാക് ആഭ്യന്തരമന്ത്രി ശഹരിയാർ ഖാൻ അഫ്രീദിയും പെെട്ടന്നുതന്നെ ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഋഷി കപൂറിെൻറ മുത്തച്ഛൻ പൃഥ്വിരാജ് കപൂറാണ് െപഷാവറിൽ ഇൗ വീട് പണികഴിപ്പിച്ചത്. വിഭജനാനന്തരം കപൂർ കുടുംബം ഇന്ത്യയിൽ എത്തുകയായിരുന്നു.
