Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൾദൈവങ്ങളെ വിമർശിച്ച് ഋഷി കപൂറും ട്വിങ്കിൽ ഖന്നയും
text_fieldsbookmark_border
ആൾദൈവങ്ങളെ വിമർശിച്ച് അഭിനേതാക്കളായ ഋഷി കപൂറും ട്വിങ്കിൽ ഖന്നയും രംഗത്തെത്തി. ഗുർമീത്, രാധേമ, ആശാറാം, നിത്യാനന്ദ എന്നിവർ ക്രിമിനലുകളാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതിന് സർക്കാർ ഇവരെ ശിക്ഷിക്കണമെന്നും ഋഷികപൂർ ട്വീറ്റ് ചെയ്തു.
ഇത് നമ്മുടെ പിഴ, വെളിച്ചത്തിന്‍റെ തമാശയാണെന്ന് മനസിലാക്കാതെ സൂര്യകാന്തി പൂവിനെ സൂര്യൻ നോക്കുന്നത് പോലെയാണ് നമ്മൾ ആൾദെെവങ്ങളെ നോക്കുന്നത് -ട്വിങ്കിൾ ഖന്ന ട്വിറ്ററിൽ കുറിച്ചു.
ബലാത്സംഗക്കേസിൽ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് അനുയായികൾ ഹരിയാനയിലും സമീപപ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ആക്രമണങ്ങളിൽ 36 പേർ കൊല്ലപ്പെടുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
