Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനിവാസനെ വിമർശിച്ച് രേവതി

text_fields
bookmark_border
ശ്രീനിവാസനെ വിമർശിച്ച് രേവതി
cancel

നടൻ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസൻെറ പരാമാർശത്തിനെതിരെ നടി രേവതി. മികച്ച സിനിമകൾ ചെയ്ത സെലിബ്രിറ്റികളുടെ ഇത്തരം പരാമർശങ്ങൾ വിഷമമുണ്ടാക്കുന്നുവെന്ന് രേവതി ട്വിറ്ററിൽ കുറിച്ചു.

സെലിബ്രിറ്റിക ൾ സംസാരിക്കുമ്പോൾ അൽപം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും അവരുടെ പ്രസ്താവനകൾ അടുത്ത തലമുറയിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും രേവതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് അവിശ്വസനീയമാണ്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Revathy Slamms Sreenivasan-Movie News
Next Story