Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കും; മോഹൻലാലിന് മറുപടിയുമായി രേവതി
text_fieldsbookmark_border
ചെന്നൈ: മീ ടൂ വെളിപ്പെടുത്തലുകൾ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലിന്‍റെ പരാമർശത്തിന് മറുപടിയുമായി നടി രേവതി. ട്വിറ്ററിലൂടെ മോഹൻലാലിന്‍റെ പേരെടുത്ത് പറയാതെയാണ് രേവതിയുടെ മറുപടി.
മീ ടൂ വെളിപ്പെടുത്തലുകൾ ഫാഷനായി മാറിയെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കും. അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും ആ തുറന്ന് പറച്ചിലുകൾ എന്ത് മാറ്റമാണുണ്ടാക്കുന്നതെന്നും അവർക്ക് അറിയില്ല -രേവതി ട്വിറ്ററില്‍ കുറിച്ചു
മീ ടൂ താൽകാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കുമെന്നുമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
Next Story
