Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്ത്രീകളെ അവഹേളിച്ചതിൽ...

സ്ത്രീകളെ അവഹേളിച്ചതിൽ ഖേദിക്കുന്നു -രഞ്ജി പണിക്കർ

text_fields
bookmark_border
സ്ത്രീകളെ അവഹേളിച്ചതിൽ ഖേദിക്കുന്നു -രഞ്ജി പണിക്കർ
cancel

മുൻകാല സിനിമകൾക്ക് വേണ്ടി സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങൾ എഴുതുമ്പോൾ കരുതിയിരുന്നില്ല. സിനിമയിലെ സന്ദർഭത്തിന് അനുസരിച്ച് എഴുതുകയായിരുന്നുവെന്നും രഞ്ജി പണിക്കർ പറഞ്ഞു.  ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അക്കാലത്ത് ആ സംഭാഷണങ്ങൾ കേട്ട് കൈയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു. ഭാവിയിൽ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത്തരം സംഭാഷണങ്ങൾ ഒഴിവാക്കുമായിരുന്നു. സംഭാഷ്ണങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmalayalam moviesrenji panikkarMysogynic dialogue
News Summary - Renji Panicker: I regret writing every word I have used in my films-Movie News
Next Story