Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാള സിനിമ...

മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് പറഞ്ഞിട്ടില്ല -രമ്യ നമ്പീശൻ

text_fields
bookmark_border
മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് പറഞ്ഞിട്ടില്ല -രമ്യ നമ്പീശൻ
cancel

മലയാള സിനിമയിൽ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയായിരുന്നല്ലെ ന്ന് നടി രമ്യ നമ്പീശന്‍. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദ േശിച്ചാണ് സംഘടന രൂപീകരിച്ചതെന്നും രമ്യ ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴുള്ള പലരു ം സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണ്. ഞങ്ങള്‍ കുറച്ച് പേര്‍ അതിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഹേമ കമ്മീഷന്‍ വന്നു. ഞങ്ങള്‍ക്ക് ചെറിയൊരു മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് തോന്നുന്നുണ്ട്. മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. വിജയമാണോ തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യു.സി.സി തുടങ്ങിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു. ഇനിയും മുന്നോട്ടു തന്നെ -രമ്യ നമ്പീശന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്. തമിഴില്‍ ആ പ്രവണത കുറവാണ്. ഞാന്‍ പലപ്പോഴും അഭിമുഖം കൊടുക്കാറില്ല. ട്രോളിന് പിറകെ പോകാന്‍ വയ്യ. ട്രോള്‍ കാരണം വിഷാദത്തിലേക്ക് പോയവര്‍ വരെയുണ്ട്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെയാണ് രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswccmovie newsRemya Nambeesan
News Summary - Remya Nambeesan on WCC-Movie News
Next Story