ദിലീപിെൻറയും നാദിർഷയുടെയും ഭൂമി ഇടപാടുകൾ പരിശോധിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിെൻറയും നാദിർഷയുശടയും ഭൂമി ഇടപാടുകൾ പരിശോധിക്കാൻ നീക്കം. കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളാണ് പരിശോധിക്കുക. കഴിഞ്ഞ ദിവസം ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടെ ഇവരുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ഭൂമി ഇടപാടുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നെന്ന വാർത്തകൾ ഉണ്ടായിരുന്നു. അതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം.
ദിലീപിെൻറയും നാദിർഷയുടെയും മൊഴികളിൽ പ്രതികളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. എന്നാൽ, നടിയെ ആക്രമിച്ച സംഭവത്തിെൻറ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നതിനായി കൂടുതൽ പേരെ ചോദ്യം ചെയ്യും. സിനിമാ രംഗത്തുള്ളവരേയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
രണ്ടു ദിവസം മുമ്പ് ദിലീപിനെയും നാദിർഷെയയും ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണിയെയും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ 13 മണിക്കൂേറാളം ചോദ്യം ചെയ്തിരുന്നു. ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും പൊലീസ് അറയിച്ചിരുന്നു.
