പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ

23:18 PM
10/09/2018
Raveena-Tondon

കോട്ടയം: ബിഷപ്പിനെതിരെ പീഡനക്കേസ് കൊടുത്ത കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി. ജോർജ് എം.എൽ.എക്കെതിരെ ബോളിവുഡ് നടി രവീണ ടണ്ടൻ. ട്വിറ്ററിലൂടെയാണ് നടി രോഷാകുലയായി പ്രതികരിച്ചത്.

പി.സി. ജോർജിനെതിരെ കേസെടുക്കാൻ വനിത കമീഷന് കഴിയില്ലേയെന്നായിരുന്നു നടിയുടെ ചോദ്യം. ഇരയെ നിശ്ശബ്​ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പറഞ്ഞ രവീണ വനിത കമീഷൻ ഇതൊന്നും കാണുന്നില്ലേയെന്നും ചോദിക്കുന്നു. ദേശീയ ചാനലുകളിൽ പി.സി. ജോർജ് കന്യാസ്ത്രീയെ അധിക്ഷേപിച്ചത് വാർത്തയായിരുന്നു.

Loading...
COMMENTS