രണ്ടാമൂഴം തിരക്കഥ: കീഴ്കോടതി നടപടികൾക്ക് ജില്ലാ കോടതിയുടെ സ്റ്റേ

17:33 PM
03/12/2018
Randamoozham-mt-sreekumar-menon

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട്​ സംവിധായകനെതിരെ എം.ടി വാസുദേവൻ നായർ നൽകിയ ഹരജിയിൽ കീഴ്കോടതി നടപടികൾ ജില്ലാ കോടതി സ്റ്റേ ചെയ്തു. സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് നടപടി.

തിരകഥ കേസിൽ മധ്യസ്ഥനെവെക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്‍റെ ആവശ്യം മുൻസിഫ് കോടതി തള്ളിയിരിന്നു. 

ഇത് ചോദ്യം ചെയ്‌താണ് ശ്രീകുമാർ മേനോൻ ജില്ലാ കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കരുതെന്ന കീഴ്കോടതി ഉത്തരവ് നിലനിൽക്കും. 3 വർഷത്തെ കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാത്തതിനാൽ തിരക്കഥ തിരികെ വേണമെന്നാണ് കേസ്. 


 

Loading...
COMMENTS