രണ്ടാമൂഴം: ഹരജി ജൂൺ 12ന് പരിഗണിക്കും 

01:40 AM
22/05/2019
Randamoozham-mt-sreekumar-menon

കൊ​ച്ചി: ‘ര​ണ്ടാ​മൂ​ഴം’ സി​നി​മ​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി ഹൈ​കോ​ട​തി ജൂ​ൺ 12ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രും സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ര മേ​നോ​നും ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. സി​നി​മ​യു​ടെ തി​ര​ക്ക​ഥ തി​രി​കെ​ക്കി​ട്ടാ​ൻ എം.​ടി ന​ൽ​കി​യ കേ​സി​ൽ ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​നെ വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ൻ ന​ൽ​കി​യ ഹ​ര​ജി കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ​യാ​ണ് ശ്രീ​കു​മാ​ര മേ​നോ​​െൻറ ഹ​ര​ജി.

ശ്രീ​കു​മാ​ര മേ​നോ​​െൻറ ഹ​ര​ജി ത​ള്ളി​യ ജി​ല്ല കോ​ട​തി വി​ധി​യി​ൽ ഇൗ ​വി​ഷ​യ​ത്തി​ൽ ത​ർ​ക്കം നി​ല​വി​ലു​ണ്ടെ​ന്ന് തെ​റ്റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇൗ​ഭാ​ഗം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് എം.​ടി​യു​ടെ ആ​വ​ശ്യം. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സി​നി​മ എ​ടു​ക്കാ​മെ​ന്ന ക​രാ​റി​ലാ​ണ് നാ​ലു​വ​ർ​ഷം മു​മ്പ് ശ്രീ​കു​മാ​ര മേ​നോ​ൻ തി​ര​ക്ക​ഥ വാ​ങ്ങി​യ​തെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, 1000 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന സി​നി​മ​ക്കു​വേ​ണ്ടി 18 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടെ​ന്നും കേ​സി​നെ​ത്തു​ട​ർ​ന്ന് ചി​ത്ര​ത്തി​​െൻറ നി​ർ​മാ​താ​വ് പി​ന്മാ​റി​യെ​ന്നും ശ്രീ​കു​മാ​ര മേ​നോ​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Loading...
COMMENTS