Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ടാമൂഴം:...

രണ്ടാമൂഴം: തുടർനടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ; എം.ടിക്ക് നോട്ടീസ്

text_fields
bookmark_border
Randamoozham-mt-sreekumar-menon
cancel

ന്യൂഡൽഹി: ‘രണ്ടാമൂഴ​ം’ തിരക്കഥ തിരിച്ചുവാങ്ങാൻ എം.ടി. വാസുദേവൻ നായർ സമർപ്പിച്ച ഹരജിയിലെ നടപടി സുപ്രീംകോടതി സ്​റ്റേ ചെയ്​തു. സംവിധായകൻ വി.എ. ശ്രീക​ുമാർ സമർപ്പിച്ച ഹരജിയിൽ എം.ടിക്ക്​ സുപ്രീംകോടതി നോട്ടീസ്​ അയക്കുകയും ചെയ്​തു. നാലാഴ്​ചക്കകം മറുപടി നൽകണം.

ഭീമന്‍റെ കഥ പറയുന്ന ‘രണ്ടാമൂഴം’ സിനിമയാക്കാൻ​ 20​14ൽ എം.ടിയും ശ്രീകുമാറും കരാറിലേർപ്പെട്ടിര​ുന്നു. അഞ്ചുവർഷമായിട്ടും സിനിമയെടുക്കാത്തതിനെതുടർന്ന്​, തിരക്കഥ തിരിച്ചുചോദിച്ചാണ്​ എം.ടി കോഴിക്കോട്​ കോടതിയെ സമീപിച്ചത്​. മധ്യസ്ഥതക്കായുള്ള ​ശ്രീകുമാറി​​െൻറ ശ്രമം എം.ടി തള്ളി. ഹൈകോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ്​ ശ്രീകുമാർ സുപ്രീംകോടതിയിലെത്തിയത്​.

എം.ടിയുമായുണ്ടാക്കിയ കരാറിൽ തർക്കങ്ങൾ പരിഹരിക്കാൻ ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുൻസിഫ് കോടതിയെ സമീപിച്ചതിനെയാണ് വി.എ. ശ്രീകുമാർ ചോദ്യം ചെയ്തത്. ആർബിട്രേഷൻ നിലനിൽക്കുമോയെന്ന് മുൻസിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്ന്​ സംവിധായകൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:randamoozhammalayalam newsmovie newsRandamoozham case
News Summary - Randamoozham case SC Stay-Movie News
Next Story