‘രണ്ടാമൂഴം’: ആർബിട്രേഷൻ സാധ്യത പരിശോധിക്കാൻ നിർദേശം

00:02 AM
22/11/2019
sreekumar-menon-mt

കൊച്ചി: ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥപ്രകാരം കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ ആർബിട്രേഷൻ സാധ്യത നിലനിൽക്കുമോയെന്ന്​ കോഴിക്കോട്​ മുൻസിഫ്​ കോടതി തീരുമാനിക്കണമെന്ന്​ ഹൈകോടതി.

നോവലിസ്​റ്റ്​ എം.ടി. വാസുദേവൻ നായരും സിനിമ സംവിധാനം ചെയ്യാൻ കരാറിൽ ഏർപ്പെട്ട ശ്രീകുമാർ മേനോനും തമ്മിൽ തർക്കം നിലനിൽക്കുന്നു​െണ്ടങ്കിലും മധ്യസ്ഥനെ നിയമിക്കേണ്ടതില്ലെന്ന ജില്ല കോടതി ഉത്തരവ്​ റദ്ദാക്കിയാണ്​ ജസ്​റ്റിസ്​ സുനിൽ തോമസി​​െൻറ ഉത്തരവ്​.

ആർബി​േ​ട്രഷന്​ വിടുംമുമ്പ്​ ഒത്തുതീർപ്പ്​ ചർച്ച സംബന്ധിച്ച കാര്യം കോടതി പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, ഈ നടപടിക്രമം ജില്ല കോടതി പരിഗണിച്ചിട്ടി​ല്ല. ആർബിട്രേഷൻ സംബന്ധിച്ച കരാറുകളുടെ കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുകളും പരിഗണിക്കേണ്ടതുണ്ട്​.

കരാർ നിലവിലുണ്ടോ, നിലവിലുണ്ടായാലും ഇല്ലെങ്കിലും ആർബിട്രേഷൻ സാധ്യതയുണ്ടോ എന്നീ കാര്യങ്ങളും സിവിൽ കോടതിയാണ്​ പരിശോധിക്കേണ്ട​െതന്ന്​​ ​ഹൈകോടതി നിരീക്ഷിച്ചു. തുടർന്നാണ്​ ജില്ല കോടതി ഉത്തരവ്​ റദ്ദാക്കിയത്​. നാലുവർഷം മുമ്പാണ്​​ ‘രണ്ടാമൂഴ’ത്തി​​െൻറ തിരക്കഥ സിനിമയാക്കാൻ ശ്രീകുമാര മേനോന് കൈമാറിയത്.

Loading...
COMMENTS