ഒടുവിൽ കോവിഡ്​ വേണ്ടിവന്നു, ബാഹുബലിയെ തോൽപിക്കാൻ

10:00 AM
19/03/2020

കോ​വി​ഡ്​-19 രോ​ഗ​ഭീ​തി​യി​ൽ ജ​നം യു.​എ​സി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​മു​ന്നി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന വി​ഡി​യോ ട്വീ​റ്റ്​ ചെ​യ്​​ത്​ ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ വ​ർ​മ കു​റി​ച്ചു:

‘ഒ​ടു​വി​ൽ ​െകാ​റോ​ണ വൈ​റ​സ്​ വേ​ണ്ടി​വ​ന്നു, എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി-2​നെ തോ​ൽ​പി​ക്കാ​ൻ. ഈ ​സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രെ മ​റി​ക​ട​ക്കു​ന്ന ക്യൂ​വാ​ണ്​ ഇ​പ്പോ​ൾ ഈ ​ക​ട​ക്കു മു​ന്നി​ൽ’.

കോ​വി​ഡ്​-19 ഭീ​തി​യെ​തു​ട​ർ​ന്ന്, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​നം ക​ട​ക​ൾ​ക്കു​മു​ന്നി​ൽ തി​ര​ക്കു​കൂ​ട്ടു​ന്ന​ത്​ ഇ​പ്പോ​ൾ യു.​എ​സി​ലെ പ​തി​വു​കാ​ഴ്​​ച​യാ​ണ്. ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം യു.​എ​സി​ൽ റി​ലീ​സ്​​ചെ​യ്​​ത​പ്പോ​ഴാ​ണ്, സ​മാ​ന ജ​ന​ത്തി​ര​ക്ക്​ ക​ണ്ട​തെ​ന്നാ​ണ്​ രാം​ഗോ​പാ​ൽ വ​ർ​മ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2017ൽ ​ചി​ത്രം റി​ലീ​സ്​ ചെ​യ്​​ത​പ്പോ​ൾ, യു.​എ​സി​ല്‍നി​ന്ന് ര​ണ്ടു​ദി​വ​സം 50 കോ​ടി രൂ​പ​യാ​ണ്​ നേ​ടി​യ​ത്. ബാ​ഹു​ബ​ലി-2​​െൻറ വ​ലി​യൊ​രാ​രാ​ധ​ക​ൻ കൂ​ടി​യാ​ണ്​ വ​ർ​മ. ഈ ​സി​നി​മ ഇ​ഷ്​​ട​പ്പെ​ടാ​ത്ത​വ​രെ മാ​ന​സി​ക​രോ​ഗ​ത്തി​ന്​ ചി​കി​ത്സി​ക്ക​ണ​മെ​ന്നാ​ണ്​ അ​ന്ന്​ അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​ത​ത്. 

Loading...
COMMENTS