രാഷ്ട്രീയ പ്രവേശന സൂചന നൽകി സ്റ്റൈൽ മന്നൻ വീണ്ടും ആരാധകരെ കാണുന്നു
text_fieldsചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സ്റ്റൈൽ മന്നൻ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ച. ദിവസം ആയിരം േപരെ കാണുമെന്നാണ് അറിയിപ്പ്. അറുപത്തിയേഴാം ജന്മദിനത്തിൽ രജനി പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. എന്നാൽ, കഴിഞ്ഞ 12ന് ജന്മദിന നാളിൽ ആരാധകരെ കാണാൻപോലും താരം കൂട്ടാക്കിയില്ല.
ആരാധകരുമായുള്ള കൂടിക്കാഴ്ചക്ക് സുരക്ഷ ആവശ്യപ്പെട്ട് രജനീകാന്ത് ഫാൻസ് അസോസിയേഷൻ പൊലീസ് കമീഷണർക്കു നൽകിയ കത്ത് പുറത്താകുകയായിരുന്നു.
ജനുവരിയിൽ രജനീകാന്ത് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
