Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരജനിയുമായി സഹകരണം;...

രജനിയുമായി സഹകരണം; ആലോചിച്ച്​ തീരുമാനമെടുക്കുമെന്ന്​​ കമൽഹാസൻ

text_fields
bookmark_border
kamal-rajani
cancel

ചെ​ന്നൈ: ​െത​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടാ​ൻ ര​ജ​നീ​കാ​ന്തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മോ എ​ന്ന​ത്​ ഇ​രു​വ​രും ആ​ലോ​ചി​ച്ചെ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​ണെ​ന്ന്​ ക​മ​ൽ​ഹാ​സ​ൻ. എ​ന്നാ​ൽ, ക​മ​ൽ​ഹാ​സ​നു​മാ​യി സ​ഹ​ക​രി​ക്കു​മോ​യെ​ന്ന്​ ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെന്ന്​ ര​ജ​നീ​കാ​ന്ത്. കാ​ല​മാ​ണ്​ ​ ഇൗ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ക. ഇ​ക്കാ​ര്യം താ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന​ത്​ ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ തീ​രു​മാ​നി​ക്കു​മെ​ന്നും ര​ജ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ ഡി​സം​ബ​ർ 31നാ​ണ്​ ര​ജ​നീ​കാ​ന്ത്​ പ്ര​ഖ്യാ​പി​ച്ച​ത്.  ഇ​രു​വ​രും രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ഹ​ക​രി​ക്ക​ണ​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​  ര​ജ​നീ​കാ​ന്തി​​െൻറ അ​ഭി​പ്രാ​യ​മാ​ണ്​ ത​നി​ക്കു​ള്ള​തെ​ന്ന്​ ആ​ന​ന്ദ വി​ക​ട​ൻ വാ​രി​ക​യി​ലെ പം​ക്​​തി​യി​ലാ​ണ്​ ക​മ​ൽ​ഹാ​സ​ൻ വ്യ​ക്​​ത​മാ​ക്കി​യ​ത്.  

തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​മി​ച്ച്​ നേ​രി​ടു​മോ​യെ​ന്ന്​ ആ​ളു​ക​ൾ ഞ​ങ്ങ​ളോ​ട്​ നി​ര​ന്ത​രം ചോ​ദി​ക്കു​ന്നു. ആ​ദ്യം ഞ​ങ്ങ​ൾ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ന​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും വേ​ണം. അ​തു​കൊ​ണ്ട്​ ത​ന്നെ ഇ​േ​പ്പാ​ൾ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ര​ജ​നീ​കാ​ന്തു​മാ​യി കൂ​ട്ടു​ചേ​രു​മോ എ​ന്ന​ത്​ സി​നി​മ​യി​ൽ ന​ട​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ​യ​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthkamal haasanmalayalam news
News Summary - Rajinikanth and I need to ponder to align says Kamal Haasan -India News
Next Story