മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്; നടൻ രജത് കപൂർ മാപ്പുപറഞ്ഞു
text_fieldsമുംബൈ: മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ നടനും സംവിധായകനുമായ രജത് കപൂർ മാപ്പുപറഞ്ഞു. തെൻറ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിെൻറ അടിത്തട്ടിൽനിന്ന് ക്ഷമചോദിക്കുന്നുവെന്നും ജീവിതത്തിൽ ഇനി കൂടുതൽ നല്ല മനുഷ്യനാകാൻ ശ്രമിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2007ൽ രജത് കപൂറിനെ അഭിമുഖം നടത്താനെത്തിയ മാധ്യമപ്രവർത്തകയാണ് ആരോപണം ഉന്നയിച്ചത്. ഇവരുടെ സുഹൃത്തായ മാധ്യമപ്രവർത്തകയാണ് പീഡനവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
രജത് കപൂറിൽനിന്നുള്ള മോശം പെരുമാറ്റം അറിഞ്ഞ എഡിറ്റർ, അഭിമുഖം പ്രസിദ്ധീകരിക്കേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് പ്രസിദ്ധീകരിക്കാനാണ് മാധ്യമപ്രവർത്തക ആവശ്യപ്പെട്ടത്. ആ സമയത്ത് തന്നെ സംഭവം വെളിപ്പെടുത്തണമായിരുന്നുവെന്നും അവർ പറഞ്ഞു. നാന പടേക്കർ 10 വർഷം മുമ്പുതന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവർ പൊലീസിൽ പരാതിയും നൽകി. ബോളിവുഡ് നടനും സംവിധായകനുമായ വികാസ് ബഹൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി കഴിഞ്ഞദിവസം നടി കങ്കണ റണാവത്തും ആരോപിച്ചിരുന്നു.
2015ൽ ബഹൽ തന്നോട് അതിക്രമം കാണിച്ചതായി ബഹൽ പാർട്ണറായ ഫാൻറം ഫിലിംസിലെ ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, കഴിഞ്ഞയാഴ്ച ഫാൻറം ഫിലിംസ് പിരിച്ചുവിട്ടു. അതേസമയം, തനുശ്രീ ദത്തയുടെ ആരോപണം കളവാണെന്ന് നാന പടേക്കർ ആവർത്തിച്ചു.
10 വർഷം മുമ്പും താൻ ഇതേകാര്യം പറഞ്ഞിരുന്നു. ഇൗ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കരുതെന്ന് തെൻറ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണമുന്നയിച്ചതിന് തനുശ്രീ ദത്തക്കെതിരെ നാന പടേക്കർ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ തിങ്കളാഴ്ച നാന പടേക്കർ വാർത്തസമ്മേളനം വിളിച്ചിരുന്നുവെങ്കിലും ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട്, വീട്ടിൽ അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
