ഒരുങ്ങുന്നത് രാജമൗലിയുടെ വമ്പൻ പ്രൊജക്ട്; രാംചരണിനും എൻ.ടി.ആറിനും പുറമേ വൻ താരനിര
text_fieldsഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി എത്തുന്നത് മറ്റൊരു അടാറ് ചിത്രവുമായി. തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ എൻ.ടി.ആർ, രാംചരൺ തേജ് എന്നിവരാണ് പുതിയ ചിത്രത്തിൽ മൗലിയുടെ നായകൻമാർ. രണ്ട് സഹോദരൻമാരുടെ കഥ പറയുന്ന ചിത്രത്തിൽ രാംചരൺ പൊലീസ് ഒാഫീസറാകുേമ്പാൾ ജൂനിയർ എൻ.ടി.ആർ ഗ്യാങ്സ്റ്ററായാണ് േവഷമിടുന്നത്. ഇവരെ കൂടാതെ വിവിധ ഇൻഡസ്ട്രികളിൽ നിന്നും വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുക.

‘ആർ.ആർ.ആർ’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നൽകിയിരിക്കുന്ന പേര്. രാജമൗലി, രാം ചരണ്‍, റാമ റാവു എന്നീ പേരുകളിലെ ‘ആര്’ എന്ന അക്ഷരം ചേർത്താണ് പേര് നൽകിയിരിക്കുന്നത്. നിലവിൽ ടോളിവുഡിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ് രാജമൗലിയുടെ ആർ.ആർ.ആർ. മൗലിയുടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട എൻ.ടി.ആറിെൻറ സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഒാഫീസ് ഹിറ്റുകളായിരുന്നു. രാം ചരണിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത മഗധീര ചരിത്ര വിജയമായിരുന്നു. രാംചരണിെൻറ ഏറ്റവും അവസാനമിറങ്ങിയ രംഗസ്ഥലം 200 കോടിയോളമാണ് കലക്റ്റ് ചെയ്തത്.

ചിത്രത്തിന് വേണ്ടി ഇരു താരങ്ങളും വൻ തയ്യാറെടുപ്പാണ് നടത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ജൂനിയർ എൻ.ടി.ആറിെൻറ ചില വർക്കൗട്ട് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
