Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതെറ്റ് മനസിലായി;...

തെറ്റ് മനസിലായി; റെയിൽവേയോട് മാപ്പ് പറഞ്ഞ് ശബാന അസ്മി

text_fields
bookmark_border
shabana
cancel

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകൾ ശരിയാണോയെന്ന് നോക്കാതെ ഷെയർ ചെയ്യുന്നവരാണ് കൂടുതൽ പേരും. ഇത്തരത്തിൽ ഷെയർ ചെയ്യുന്നവർക്കെല്ലാം അമളിപറ്റാറുമുണ്ട്. നടി ശബാന അസ്മിക്ക് സമാനമായ അമളി പിണഞ്ഞതാണ് ഇന്ന് ട്വിറ്ററിലെ പ്രധാന ചർച്ച. 

റെയിൽവേയിലെ കാറ്ററിങ് ജീവനക്കാരെന്ന് തോന്നിക്കുന്നവർ മലിനജലത്തിൽ പാത്രങ്ങൾ കഴുകുന്ന വിഡിയോയാണ് താരം ഷെയർ ചെയ്തത്. ട്വീറ്റിൽ റെയിൽവെയേയും  വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തിരുന്നു. എന്നാൽ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലിൽ നടന്നതാണെന്ന് റെയിൽവെ തന്നെ മറുപടി നൽകി. ഇതോടെയാണ് അസ്മിക്ക് അമളിപിണഞ്ഞത് മനസിലായത്. 

സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും  ഇതിൽ മാപ്പ് പറയുന്നുവെന്നും മറുപടി നൽകി. എങ്കിലും അസ്മിയുടെ പേരിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayshabana azmimalayalam news
News Summary - For Railways Tweet, Shabana Azmi "Stands Corrected", Issues Apology
Next Story