Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവാഗത സംവിധായകർക്ക് പ്രചോദനം –രാഹുൽ റിജി നായർ
text_fieldsbookmark_border
കൊല്ലം: ‘ഒറ്റമുറി വെളിച്ചം’ ചിത്രത്തിലൂടെ തനിക്ക് കിട്ടിയ അവാർഡ് നവാഗത സംവിധായകർക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ രാഹുൽ റിജി നായർ. ആദ്യചിത്രത്തിന് തന്നെ സംസ്ഥാന സർക്കാറിെൻറ അംഗീകാരം തേടിയെത്തിയത് സന്തോഷകരമായ കാര്യമാണ്. വികസനം തിരിഞ്ഞുേനാക്കാത്ത ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ കല്യാണം കഴിച്ച് കൊണ്ടുവരുന്ന പെൺകുട്ടി നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും മറ്റുമായിരുന്നു ആദ്യം ചിത്രീകരിക്കാനുദ്ദേശിച്ചത്. പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷമാണ് ഇന്നത്തെ രൂപത്തിൽ സിനിമ പൂർത്തിയാക്കിയതെന്ന് രാഹുൽ റിജി നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Next Story
