Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോവ ചലച്ചിത്രോത്സവം:...

ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുൽ രാവൈൽ ജൂറി അധ്യക്ഷൻ

text_fields
bookmark_border
ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുൽ രാവൈൽ ജൂറി അധ്യക്ഷൻ
cancel

മുംബൈ: ഗോവയിൽ 48ാമത്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​​െൻറ ഇന്ത്യൻ പനോരമ വിഭാഗത്തി​​െൻറ മേധാവിയായി സുജോയ്​ ഘോഷിനു പകരം സംവിധായകൻ രാഹുൽ രാവൈലിനെ നിയമിച്ചു. രണ്ട്​ ചിത്രങ്ങൾ ഫെസ്​റ്റിവലിൽനിന്ന്​ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്​ സുജോയ്​ ഘോഷ്​ ജൂറി ചെയർപേഴ്​സൻ പദവിയിൽനിന്ന്​ കഴിഞ്ഞ ആഴ്​ച രാജിവെച്ചിരുന്നു. പുതിയ ചെയർമാൻ ആയി നിയമിതനായ കാര്യം രാവൈൽ സ്​ഥിരീകരിച്ചു. എന്നാൽ, ഉദ്​ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹത്തിനായില്ല. കേന്ദ്ര മന്ത്രാലയത്തിന്​ ഏതു ചിത്രവും തിരസ്​കരിക്കാനുള്ള അവകാശമുണ്ടെന്ന്​ ബേതാബ്​, അൻജാം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാവൈൽ നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്​തമാക്കിയിരുന്നു. 

മലയാളിയായ സനൽ കുമാർ ശശിധര​​െൻറ സെക്​സി ദുർഗ, രവി ജാദവി​​െൻറ ന്യൂഡ്​ എന്നീ ചിത്രങ്ങൾ ചലച്ചി​േ​ത്രാത്സവത്തിൽനിന്ന്​ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഒഴിവാക്കിയിരുന്നു. 13 അംഗ പാനലിൽനിന്ന്​ ഘോഷിനെക്കൂടാതെ തിരക്കഥാകൃത്ത്​ അപൂർവ അസ്​റാനി, സംവിധായകൻ ഗ്യാൻ കോറെ എന്നിവരും രാജിവെച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffimovie newsSujoy GhoshRahul RawailIndian Panorama
News Summary - Rahul Rawail replaces Sujoy Ghosh as IFFI Indian Panorama chief- India news
Next Story