റഹ്‍മാന്‍റെ സസ്പെന്‍സ് ത്രില്ലര്‍ സെവൻ

12:45 PM
10/05/2019

റഹ്‍മാന്‍ നായകനാവുന്ന സസ്‍പെന്‍സ് ത്രില്ലറായ സെവനിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് റഹ്മാൻ എത്തുന്നത്. നിസാർ ഷാഫിയാണ് സംവിധാനം.  

കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അതിധി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്. തെലുങ്കിലും തമിഴിലുമായി ചിത്രം റിലീസിനെത്തും. ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്.

 

 

Loading...
COMMENTS