ഖത്തറില്‍ ഇന്നുമുതല്‍ ‘വെള്ളിത്തിരക്കാലം’
text_fieldsദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന നാലാമത് അജ്യാല്‍ യൂത്ത് ഫിലിംഫെസ്റ്റിവല്‍ ഇന്നുമുതല്‍ ആരംഭിക്കും. ഓപ്പണിംഗ് നൈറ്റ് സിനിമ ഓട്ടോബെല്‍ സംവിധാനം ചെയ്ത ‘ഈഗിള്‍ ഹന്‍േറഴ്സ്’ ആണ്. പ്രധാനമായും കത്താറയിലെ 12 തിയറ്റര്‍ എ, തിയറ്റര്‍ ബി, കത്താറയിലെ ഓപ്പണ്‍ഹൗസ്,ഡ്രാമ തിയറ്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
33 രാജ്യങ്ങളില്‍ നിന്നായി 70 സിനിമകളാണ് ഈ വര്‍ഷത്തെ പാക്കേജ്. ഒട്ടേറെ സവിശേഷതകളുമായാണ് ഈ വര്‍ഷത്തെ ചലചിത്ര മേള കാണികളെ സ്വാഗതം ചെയ്യുന്നതെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏത് തലമുറകള്‍ക്കും ആസ്വാദിക്കാവുന്ന സിനിമകളാണ് പാക്കേജിലുള്ളത്. ‘അജ്യാല്‍’ എന്ന തലവാചകം തന്നെ അറബിയില്‍ ‘തലമുറകള്‍’ എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്. മേളയില്‍ഹ്രസ്യ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച ഫീച്ചര്‍ സിനിമക്കൊപ്പം ഹ്രസ്വചിത്രങ്ങള്‍ക്കും അവാര്‍ഡ് നല്‍കുന്നുണ്ട്.
ഫിലിം ഫെസ്റ്റിവലിന് പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലിന്‍െറ സാംസ്കാരിക പങ്കാളി കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷനു ംസഹകാരികളായി ഓക്സി ഖത്തറും ആണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒയുമായ ഫത്മ അല്‍ റിമൈഹി ആണ് ഫെസ്റ്റിന്‍െറ ഡയറക്ടര്‍. ഹെര്‍നന്‍ സിന്‍ സംവിധാനം ചെയ്ത ‘ബോണ്‍ ഇന്‍ സിറിയ’, മെഗ് റ്യാന്‍െറ ‘ഇതാക’, ബാബക് അന്‍വരി യുടെ ‘അണ്ടര്‍ ദ ഷാഡോസ്’ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
