അനുപം ഖേർ പുനെ ഫിലം ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ

14:48 PM
11/10/2017
Anupam-Kher

ന്യൂഡൽഹി: ഫിലിം ആൻറ്​ ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യയുടെ ചെയർമാനായി പ്രശസ്​ത ബോളിവുഡ്​ നടൻ അനുപം ഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാ​ൻ രാജിവെച്ച ഒഴിവിലാണ്​ പുതിയ നിയമനം. 2015 ലാണ്​ സീരിയൽ നടൻ ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചത്​.

ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതി​െര വ്യാപക പ്രതിഷേധമുയർന്നിരുന്നു. രാഷ്​ട്രീയ നിയമനത്തിനെതിരെ ഇൻസ്​റ്റിറ്റ്യൂട്ടി​െല വിദ്യാർഥികൾ ഒന്നടങ്കം 139  ദിവസത്തെ സമരം നടത്തിയിരുന്നു. തുടർന്ന്​ 2017 മാർച്ചിൽ അദ്ദേഹം രാജി​െവക്കുകയായിരുന്നു. 

അനുപം ഖേർ 500ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്​. 2002ൽ ​േഗാൾഡൻ ഗ്ലോബ്​ നാമനിർദേശം ലഭിച്ച ​‘ബെൻഡ്​ ഇറ്റ്​ ലൈക്ക്​ ബെക്കാം’ ‘ആങ്​ ലീസ്​ ലെസ്​റ്റ്​’ 2013ലെ ഒാസ്​കാർ നേടിയ ‘സിൽവർ ലൈനിങ്ങ്​ പ്ലേബുക്ക്​’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്​. 

നേരത്തെ, സെൻസർ ബോർഡി​​െൻറയും നാഷണൽ സ്​കൂൾ ഒാഫ്​ ഡ്രാമയുടെയും ​െചയർമാൻ സ്​ഥാനവും വഹിച്ചിരുന്നു. 2004ൽ പദ്​മ ശ്രീയും 2016ൽ പദ്​മ ഭൂഷണും നേടി. 

COMMENTS