Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൾസർ സുനി ദിലീപിന് അയച്ചതെന്ന് സംശയിക്കുന്ന കത്ത് പുറത്ത്
text_fieldsbookmark_border
കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രതിയായ പള്‍സര്‍ സുനിയുടേതെന്നു സംശയിക്കുന്ന കത്ത് പുറത്ത്. സുനി നടന്‍ ദിലീപിന് എഴുതിയ കത്താണ് പുറത്തുവന്നത്. വാഗ്ദാനം ചെയ്ത പണം തരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ല. കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് കത്തിൽ പറയുന്നതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, സുനിയുടെ സഹതടവുകാരൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടൻ ദിലീപും നാദിർഷയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ ദിലീപിന്‍റെ പേര് പറയാതിരിക്കാൻ ഒന്നരക്കോടി രൂപയാണ് അയാൾ ആവശ്യപ്പെട്ടതെന്നും ദിലീപ് പരാതിയിൽ പറയുന്നുണ്ട്. പരാതിയോടൊപ്പം ഫോൺ സംഭാഷണവും ദിലീപ് പൊലീസിന് കൈമാറി.


Next Story
