Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാശുള്ളവൻ രക്ഷപ്പെടും; താനിങ്ങനെ കിടക്കും -പൾസർ സുനി

text_fields
bookmark_border
PULSAR-SUNI
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവൻ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. 

താനിങ്ങനെ കിടക്കും, കാശുള്ളവൻ രക്ഷപ്പെടും. ഇപ്പോൾ ഈ കേസിൽ താൻ മാത്രമായെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പ് എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ദിലീപ് ഹാജരായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. 

കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അങ്കമാലി മജിസ്ട്രേറ്റ് കോടതി പൂര്‍ത്തിയാക്കി. വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കോടതി ഉത്തരവിറക്കി.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pulsar suni on Dileep-Movie News
Next Story