കത്തിെല വിവരങ്ങൾ സ്ഥിരീകരിച്ച് സുനി
text_fieldsകൊച്ചി: ജയിലിൽ നിന്ന് ദിലീപിനയച്ച കത്തിെല വിവരങ്ങൾ സ്ഥിരീകരിച്ച് പൾസർ സുനി. ജയിലിലെ ഫോൺ വിളിയുമായി ബന്ധെപ്പട്ട് െപാലീസ് ചോദ്യം ചെയ്തപ്പോഴാണ് കത്തിെലഴുതിയ വിവരങ്ങൾ ശരിയാണെന്ന് സുനി സ്ഥിരീകരിച്ചത്. ദിലീപിെൻറ മാനേജർ അപ്പുണ്ണിയേയും നാദിർഷയെയും ജയിലിൽ നിന്ന് വിളിച്ച കാര്യം സുനി സമ്മതിച്ചു. പണം ആവശ്യെപ്പട്ട് ഇരുവരെയും നാലു തവണ വിളിച്ചിട്ടുണ്ടെന്നും സുനി അറിയിച്ചു.
സുനിയല്ല കത്തെഴുതിയതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ തെൻറ അറിവോടുകൂടിയാണ് കത്തെഴുതിയതെന്ന് സുനി അറിയിച്ചിരുന്നു
ജയിലിൽ നിന്ന് നാദിർഷെയയും അപ്പുണ്ണിയെയും വളിച്ച് സുനി പണം ആവശ്യപ്പെട്ടിരുന്നെന്ന് സഹ തടവുകാരൻ ജിൻസൺ നേരെത്ത മൊഴി നൽകിയിരുന്നു. സുനി കൂടി സംഭവം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ദിലീപിനെയും നാദിർഷയെയും സുനിെയയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് െപാലീസിെൻറ തീരുമാനം.
