സിഹംളര്‍ക്കും തമിഴര്ക്കുമിടയിലെ മാനവികത തേടി ‘റെഡ് ബട്ടര്‍ഫ്ലൈ ഡ്രീം’
text_fieldsകോഴിക്കോട്: ചലച്ചിത്രോത്സവത്തിന്‍െറ ആറാം ദിനം ആഭ്യന്തരകലാപ ശേഷം ശ്രീലങ്കന്‍ ജീവിതങ്ങള്‍ പറയുന്ന പ്രിയന്ത കല്വരാച്ചിയുടെ ‘റെഡ് ബട്ടര്‍ഫൈ്ള ഡ്രീം’ (രാതു സമാനല ഹിനായക) പ്രമേയ പരിസരം കൊണ്ട് ശ്രദ്ധേയമായി. എല്‍.ടി.ടി.ഇ പ്രവര്‍ത്തകയായ തമിഴ് യുവതിയുടെ സഹോദരി രജിനിയുടെയും സാമന്ത എന്ന സിംഹള യുവതിയുടെയും കഥയാണ് പ്രമേയം. യുദ്ധാനന്തര ശ്രീലങ്കയില്‍ സിംഹളരുടെയും തമിഴരുടെയും ഇടയില്‍ വളരുന്ന മാനവികതയുടെ നേരാണ് ചിത്രത്തിന്‍െറ ഇതിവൃത്തം.
നഗ്നതാപ്രദര്ശനത്തിന്െറ പേരില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക ഭീഷണിമുഴക്കിയ, അംഗപരിമിതനായ സൈജോ കണ്ണാനിക്കലിന്െറ ‘കഥകളി’ എന്ന മലയാള ചിത്രവും ശ്രദ്ധേയമായി. ചിത്രത്തിന്‍െറ അവസാനഭാഗത്ത കഥകളി വേഷം ഉപേക്ഷിച്ച് നായകന് നഗ്നനായി തിരിഞ്ഞു പോകുന്ന ഭാഗമാണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ഫെഫ്കയുടെ നേതൃത്ത്വത്തില്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു.
കഥകളി എന്ന സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ ആരോപണം. പോള്‍ കോക്സിന്‍െറ ആസ്ട്രേലിയന്‍ ചിത്രം മാന്‍ ഓഫ് ഫ്ളവേഴ്സ്, കെന്‍ ലോക്കിന്‍െറ ഇംഗ്ളീഷ് ചിത്രമായ ലോക്കിങ് ഫോര്‍ എറിക്, സന്തോഷ് ബാബുസേനന്‍,സതീഷ് ബാബുസേനന്‍ എന്നിവരുടെ ചിത്രമായ ഒറ്റയാള്പാതയും പ്രദര്‍ശിപ്പിച്ചു.
വ്യാഴാഴ്ച നടക്കാനിരുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ മാറ്റി. 11.30നുള്ള രണ്ടാം പ്രദര്‍ശനം അള്‍ജീരിയന്‍ ചിത്രമായ ഇസഡിന് പകരം ഇസ്രായേല്‍ ചിത്രമായ ബോറോഡ് ഐഡന്റിറ്റിയായിരിക്കും. വൈകുന്നേരം ആറിനുള്ള അഞ്ചാം പ്രദര്‍ശനത്തില്‍ മൂന്നാംനാര് ഞായറാഴ്ച എന്ന മലയാള ചിത്രത്തിന് പകരം ഉക്രൈയിനില്‍ നിന്നുള്ള മൈ ഗ്രാന്‍ഡ് മദര്‍ പ്രദര്‍ശിപ്പിക്കും.
ഫെബ്രുവരി പത്ത് മുതല്‍ ടാഗോര്‍ തിയറ്ററില്‍ നടന്നുവരുന്ന മേളക്ക് വ്യാഴാഴ്ച കൊടിയിറങ്ങും. ഏഴ് ദിവസം നീണ്ടുനിന്ന മേളയില്‍ 17 വിദേശചിത്രങ്ങള്‍, 12 ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍, 11 മലയാള ചിത്രങ്ങള്‍ എന്നിങ്ങനെ 40 സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. എല്ലാ ദിവസവും ഓപണ്‍ ഫോറവും നടന്നു.
ആയിരത്തിലേറെ ഡെലിഗേറ്റുകളാണ് രജജിസ്റ്റര്‍ ചെയ്തത്. ചലച്ചിത്ര അക്കാദമി, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക് മെന്‍സ് ഫിലിം സൊസൈറ്റി എന്നിവര്‍ ചേര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റി ഫെഡറേഷന്‍െറയും പ്രസ്ക്ളബ്ബ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
