Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണം ആസൂത്രിതം; നിയമപരമായി നേരിടും -പ്രിയനന്ദനൻ

text_fields
bookmark_border
Priyanandanan
cancel

തൃശൂർ: തനിക്കെതിരായ അക്രമ സംഭവത്തെ നിയമപരമായി നേരിടുമെന്ന് സംവിധായകൻ പ്രിയനന്ദനൻ. സംഭവം ആസൂത്രിതമാണ്. ഒരു സൂ ചന എന്ന തരത്തിലുള്ള ആക്രമണമാണ് നടന്നത്. ഞാൻ ദൈവത്തെ തെറിവിളിക്കുകയൊന്നും ചെയ്തില്ല. ഭാഷാപരമായ പ്രയോഗം മാത്ര മാണ് നടത്തിയതെന്നും പ്രിയനന്ദനൻ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തേക്ക് പോയി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ഒരാൾ അക്രമിച്ചത്. അയ്യപ്പന് എതിരെ പറയാൻ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്താ‍യി അടിക്കുകയുമായിരുന്നു. ആളുകൾ ഒാടിവന്നപ്പോഴേക്ക് ഇയാൾ രക്ഷപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമിയെ പരിചയമില്ല. കണ്ടാൽ തിരിച്ചറിയും. സ്ഥിരമായി എന്നെ നിരീക്ഷിച്ച് അയാൾ അവിടെ നിൽക്കാറുണ്ട്. ഇതിന്‍റെ പിന്നിൽ കുറേപേരുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ ഭാഷ മോശമെന്ന് തോന്നിയതിനാലാണ് അത് പിൻവലിച്ചത്. സിനിമയിൽ പോലും കക്ഷിരാഷ്ട്രീയം ഉൾപെടുത്താറില്ല. അതിനെതിരായ പ്രതിഷേധ മാർച്ചിന് വന്ന ആളുകൾ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നുവെന്നും പ്രിയനന്ദനൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanandanan Responds Attack-Movie News
Next Story