Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘മാണിക്യ മലരായ...

‘മാണിക്യ മലരായ പൂവി’ക്കായി പ്രിയ വാര്യർ സുപ്രീംകോടതിയിൽ 

text_fields
bookmark_border
priya-varrier
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു അ​ഡാ​ർ ല​വ്​’ സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന പാ​ട്ടി​​െൻറ പേ​രി​ൽ  ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ടി പ്രി​യ വാ​ര്യ​ർ സു​പ്രീം​കോ​ട​തി​യി​ൽ.  മ​ഹാ​രാ​ഷ്​​ട്ര, തെ​ല​ങ്കാ​ന സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​ൻ, അ​ഡ്വ. പ​ല്ല​വി പ്ര​താ​പ്​ എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ്​ പ്രി​യ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. 

ഹൈ​ദ​രാ​ബാ​ദി​ലെ ഫ​ല​ക്​​നാ​മ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ർ റ​ദ്ദാ​ക്കു​ക, ‘ഒ​രു അ​ഡാ​ർ ല​വ്’ സി​നി​മ​യി​ലെ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്ന പാ​ട്ടി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ്​ ഇ​ട​ക്കാ​ല ​ഉ​ത്ത​ര​വി​റ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച ഹ​ര​ജി​യി​ൽ പ്രി​യ​ക്ക്​ പു​റ​മെ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വും ജോ​സ​ഫ്​ വാ​ള​ക്കു​ഴി ഇൗ​പ്പ​നും പ​രാ​തി​ക്കാ​രാ​ണ്. 

തെ​ല​ങ്കാ​ന​യി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലും ത​ങ്ങ​ൾ​​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​തെ​ന്ന്​ മൂ​വ​രും ബോ​ധി​പ്പി​ച്ചു. തെ​ല​ങ്കാ​ന​യി​ൽ ഇ​തി​ന​കം എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​​ണ്ട്. വ​ള​ച്ചൊ​ടി​ച്ച​തും തെ​റ്റാ​യ​തു​മാ​യ വ്യാ​ഖ്യാ​നം ന​ൽ​കി​യാ​ണ്​ മ​ല​യാ​ളം സം​സാ​രി​ക്കാ​ത്ത സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​തി​നെ​തി​രെ പ​രാ​തി വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. പാ​ട്ടി​​െൻറ പ​രി​ഭാ​ഷ​യും സു​പ്രീം​കോ​ട​തി​ക്ക്​ മു​മ്പാ​കെ വെ​ച്ച ു. 40 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലെ മു​സ്​​ലിം ജ​ന​സാ​മാ​ന്യ​ത്തി​​നി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പാ​ട്ട്​ പെ​െ​ട്ട​ന്ന്​ മ​ത​വി​കാ​ര​ത്തി​ന്​ എ​തി​രാ​വി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സംവിധായകന്​ നോട്ടീസ്
ഹൈ​ദ​രാ​ബാ​ദ്​:  ‘ഒ​രു അ​ഡാ​ർ ല​വ്​’ എ​ന്ന മ​ല​യാ​ളം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​ന്​ ഹൈ​ദ​രാ​ബാ​ദ്​ പൊ​ലീ​സി​​െൻറ നോ​ട്ടീ​സ്. സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന ഗാ​ന​രം​ഗ ചി​​ത്രീ​ക​ര​ണം മു​സ്​​ലിം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​േ​രാ​പി​ച്ച്​  ചി​ല വ്യ​ക്​​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ നോ​ട്ടീ​സ്​ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇൗ ​മാ​സം 14ന്​ ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ ന​ട​പ​ടി എ​ന്ന നി​ല​ക്ക്​ 15 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ നോ​ട്ടീ​സ്​ അ​യ​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​സി. ക​മീ​ഷ​ണ​ർ സ​യ്യി​ദ്​ ഫ​യാ​സ്​ പ​റ​ഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsOmar Luluoru adaaru lovePriya P Varriersupreme court
News Summary - Priya P Varrier seeks Supreme Court-Movie News
Next Story