പൃഥ്വിയുടെ വിമാനം ഉടൻ പറക്കും...

16:31 PM
12/08/2017
vimaanam

പൃഥ്വിരാജ് ചിത്രം 'വിമാന'ത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പ്രദീപ് എം. നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. പ്രദീപ് തന്നെയാണ് തിരക്കഥയും.അലന്‍സിയര്‍, ബാലചന്ദ്രന്‍, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പുതുമുഖമായ ദുര്‍ഗാകൃഷ്ണയും പ്രധാനവേഷത്തിലെത്തും. 

ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് 'വിമാനം' നിര്‍മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് 'വിമാനം' നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവാണ് ലിസ്റ്റിന്‍ നിർമിച്ച അവസാന ചിത്രം.
 

COMMENTS