Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിന്‍റെ സന്ദർശകർക്ക് നിയന്ത്രണം

text_fields
bookmark_border
dileep actress attack
cancel

ആ​ലു​വ: സ​ബ് ജ​യി​ലി​ൽ ന​ട​ൻ ദി​ലീ​പി​​െൻറ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വീ​ട്ടു​കാ​ർ, അ​ടു​ത്ത ബ​ന്ധു​ക്ക​ൾ, പ്ര​ധാ​ന വ്യ​ക്തി​ക​ൾ, അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഹൈ​കോ​ട​തി ജാ​മ്യ​ഹ​ര​ജി ര​ണ്ടാ​മ​തും ത​ള്ളി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ​പേ​ർ ദി​ലീ​പി​നെ കാ​ണാ​ൻ എ​ത്തി​ത്തു​ട​ങ്ങി​യ​ത്.

തു​ട​ക്ക​ത്തി​ൽ ദി​ലീ​പി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ച​വ​ര​ട​ക്കം ഇ​തോ​ടെ വ​ന്നു​തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്‌​ച​യും കു​റ​ച്ചു​പേ​ർ എ​ത്തി​യി​രു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ്​ എ​ത്തി​യ​ത്. ഇ​ത് വ്യാ​പ​ക പ​രാ​തി​ക്ക്​ ഇ​ട​വ​രു​ത്തി. ജ​യി​ലി​ൽ ദി​ലീ​പി​ന് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന രീ​തി​യി​ൽ വ്യാ​ജ​വി​ലാ​സ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഇ​തേ​ക്കു​റി​ച്ച് പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദിലീപി​​ന്‍റെ സഹോദരനും അഭിഭാഷകനും മാത്രമാണ് സാധാരണ ജയിലിൽ എത്താറുള്ളത്. കഴിഞ്ഞ ദിവസം അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ദിലീപിനെ സന്ദർശിച്ചിരുന്നു. എന്നാൽ, തിരുവോണ ദിനത്തിലും പിന്നീടും ദി​ലീ​പി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സി​നിമ​മേ​ഖ​ല​യി​ൽ ​നി​ന്ന് നിരവധി പേരാണ് ആ​ലു​വ സ​ബ്​​ജ​യി​ലി​ൽ എത്തിയത്. 

ന​ട​ന്മാരായ വി​ജ​യ​രാ​ഘ​വ​ൻ, കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ജയറാം, നാദിര്‍ഷ, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സുധീർ, നാ​രാ​യ​ണ​ൻ കു​ട്ടി, ന​ന്ദു, നി​ർ​മാ​താ​ക്കളായ​ എം. ​ര​ഞ്ജി​ത്ത്, എ​വ​ർ​ഷൈ​ൻ മ​ണി, ആൻറണി പെരുമ്പാവൂര്‍, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എന്നിവരും ദിലീപിനെ സന്ദർശിച്ചിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prison Official Restricted Dileep's Visitors in Aluva sub jail -Movies News
Next Story