പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്
text_fieldsബെംഗളൂരു: പുതുവർഷ രാവിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപിച്ചത്. പുതുവർഷത്തിൽ പുതിയ തുടക്കമാണെന്നും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണെന്നും പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ പ്രകാശ് രാജ് അറിയിച്ചു.
‘‘പുതുവർഷ ആശംസകൾ... പുതിയ തുടക്കം, കൂടുതൽ ഉത്തരവാദിത്വങ്ങൾ. നിങ്ങളുടെ സഹായത്തോടെ അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ജനവിധി തേടുന്ന മണ്ഡലം സംബന്ധിച്ച വിശദാംശങ്ങൾ ഉടന്‍ അറിയിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍.. പൗരൻമാരുടെ ശബ്ദമാണ് പാർലമെൻറിൽ ഉയരുക’’- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
HAPPY NEW YEAR TO EVERYONE..a new beginning .. more responsibility.. with UR support I will be contesting in the coming parliament elections as an INDEPENDENT CANDIDATE. Details of the constituency soon. Ab ki baar Janatha ki SARKAR #citizensvoice #justasking in parliament too..
— Prakash Raj (@prakashraaj) December 31, 2018
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിന് ശേഷം മോദി സർക്കാറിനെതിരെയും സംഘപരിവാർ സംഘടനകൾക്കെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പ്രകാശ് രാജിെൻറ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് സോഷ്യൽ മീഡയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ സൂപ്പർ സ്റ്റാർ രജനികാന്തിനും കമല്‍ഹാസനും പുതിയ പാർട്ടികൾ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
