Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശസ്തി മാത്രം കണ്ട്...

പ്രശസ്തി മാത്രം കണ്ട് നടന്മാർ രാഷ്​ട്രീയത്തിൽ ഇറങ്ങുന്നത് ദുരന്തമാകും -പ്രകാശ് രാജ്

text_fields
bookmark_border
prakash-raj
cancel
camera_alt???????? ?????

ബംഗളൂരു: തങ്ങളുടെ പ്രശസ്തി മാത്രം കണ്ട് നടന്മാർ രാഷ്​ട്രീയത്തിലിറങ്ങരുതെന്ന് നടനും നിർമാതാവുമായ പ്രകാശ് രാജ്. അത് ദുരന്തമാകും. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ജനങ്ങളുടെ വിശ്വാസം നേടാനും അവർക്കു കഴിയണം. ആരാധകർ എന്ന നില‍യിൽ നമ്മൾ വോട്ടുചെയ്യരുത്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലാകണം വോട്ടുചെയ്യേണ്ടതെന്നും അദ്ദേഹം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

സിനിമനടന്മാർ രാഷ്​ട്രീയനേതാക്കളാകുന്നത് രാജ്യത്തിന് അപകടമാകും. നടന്മാർ രാഷ്​ട്രീയത്തിൽ ചേരുന്നതിനോട് താൽപര്യമില്ല. അവർ നടന്മാരാണ്, അവർക്ക് ആരാധകരുണ്ട്. താൻ ഒരു രാഷ്​ട്രീയപാർട്ടിയിലും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉലകനായകൻ കമൽ ഹാസൻ വൈകാതെ രാഷ്​ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പ്രകാശ് രാജി​െൻറ പ്രതികരണം. നവമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന രാജ്, ട്രോളുകളിൽനിന്ന് ആരും മുക്തരല്ലെന്നും പറഞ്ഞു. 

ദേശീയഗാനത്തിനിടെ തിയറ്ററിൽ എഴുന്നേറ്റുനിന്ന് ആരെങ്കിലും രാജ്യസ്നേഹം പ്രകടിപ്പിക്കണമെന്ന് താൻ ചിന്തിക്കുന്നില്ല. പലവിഷയങ്ങളിലും ത​​െൻറ തുറന്നുപറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും കാരണം ഒരുവിഭാഗം ജോലി തടസ്സപ്പെടുത്തുന്നുണ്ട്. അവസാനശ്വാസം വരെ തിന്നാനാവശ്യമായ പണം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ കഴിഞ്ഞമാസം പ്രകാശ് രാജ് വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partyfilm starsmalayalam newsmovie newsPrakash Raj
News Summary - Prakash Raj: Commercials have been cancelled because of my views-Movie News
Next Story