ബി.ജെ.പിക്ക് വോട്ട് ചെയ്തത് തെറ്റായിപ്പോയെന്ന് ജനം തിരിച്ചറിഞ്ഞു- പ്രകാശ് രാജ്

09:06 AM
14/11/2017
prakash raj

ബംഗളുരൂ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശവുമായി നടന്‍ പ്രകാശ് രാജ് വീണ്ടും രംഗത്തെത്തി. ബി.ജെ.പിക്ക് വോട്ട് ചെയ്തത് തെറ്റായിപ്പോയെന്ന് ബഹുഭൂരിപക്ഷവും തിരിച്ചറിഞ്ഞെന്ന് പ്രകാശ് രാജ് പറഞ്ഞു. 

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ബി.ജെ.പി വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയുമെല്ലാം ഒതുക്കിയില്ലേ? ആമിര്‍ ഖാനെ അംബാസഡര്‍ സ്ഥാനത്ത് നിന്നുവരെ നീക്കിയില്ലേ? അദ്ദേഹത്തിന്റെ പല പരസ്യങ്ങളും നിര്‍ത്തിയില്ലേ? തന്റെ പരസ്യങ്ങളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതിന് ശേഷം പ്രകാശ് രാജ് സംഘപരിവാരിന്‍റെ അസഹിഷ്ണുതക്കെതിരെ നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. പശുവിനെ സംരക്ഷിക്കാന്‍ നിയമം പാസാക്കുന്നു. സംശയത്തിന്‍റെ പേരില്‍ പലരെയും കൊല്ലുന്നു. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ യുവതീയുവാക്കള്‍ക്ക് നേരെ കല്ലെറിയുന്നു. ഇത് ഭയം ജനിപ്പിക്കല്‍ അല്ലെങ്കില്‍ മറ്റെന്താണെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. 
 

COMMENTS