കളിക്കളത്തിൽ നിന്ന് മാമാങ്കക്കളത്തിലേക്ക് പ്രാചി

09:46 AM
06/11/2019
prachi-tehlan

നാ​ല് ഭാ​ഷ​ക​ളി​ലാ​യി ഇ​റ​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘മാ​മാ​ങ്ക​’ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​കയാണ്​ പ്രാ​ചി തെ​ഹ്​​ലാ​ൻ. ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്ത് 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ന്നി​രു​ന്ന ധീ​ര​പോ​രാ​ട്ട​ത്തി​​​െൻറ ച​രി​ത്രം പ​റ​യു​ന്ന സിനിമയാണിത്​. ദി​യ ഓ​ർ ബാ​ത്തി ഹം, ​ഇ​ക്യാ​വ​ൻ എ​ന്നീ ഹി​ന്ദി സീ​രി​യ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് പ്രാ​ചി.

സ്കൂ​ൾ, കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് നെ​റ്റ്ബാ​ൾ, ബാ​സ്ക​റ്റ് ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മി​ടു​ക്ക് തെ​ളി​യി​ച്ച ഈ ​ഡ​ൽ​ഹി​ക്കാ​രി ഇ​ന്ത്യ​ൻ നെ​റ്റ്ബാ​ൾ ടീ​മി​​​െൻറ ക്യാ​പ്റ്റ​നാ​യി​രി​ക്കെ​യാ​ണ് രാ​ജ്യം സൗ​ത്ത് ഏ​ഷ്യ​ൻ ബീ​ച്ച് ഗെ​യിം​സി​ൽ ജേതാക്കളായത്​. ഹൃ​ദ്യ​മാ​യി പെ​രു​മാ​റു​ന്ന, വ​ള​രെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​യാ​ളാ​ണ് മ​മ്മൂ​ക്ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള അ​നു​ഭ​വ​മാ​യി പ്രാ​ചി​ പറയുന്നു.

Loading...
COMMENTS