ഒരു കോടിയല്ല, പ്രഭാസ് നൽകിയത് 25 ലക്ഷം രൂപ

17:53 PM
03/09/2018
Prabhas

തെലുങ്ക് സൂപ്പർതാരം പ്രഭാസ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത തെറ്റെന്നും  25 ലക്ഷം രൂപയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

ആഗസ്റ്റ് പത്തൊന്‍പതിന് തന്നെ തെലങ്ക് സിനിമാ നിര്‍മാതാവ് എസ്.കെ.എന്‍ പ്രഭാസിന്‍റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

മലയാള സിനിമയിലെ താരങ്ങള്‍ തെലുഗ് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ പ്രഭാസ് നല്‍കിയെന്ന വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Loading...
COMMENTS